ബംഗളൂരു: ക്രിസ്മസ് അവധിക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി കേരളത്തിലെ നഗരങ്ങളിലേക്കടക്കം 1,000 സ്പെഷൽ സർവിസുകൾ പ്രഖ്യാപിച്ചു. ബംഗളൂരു സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽനിന്ന് കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, ചെന്നൈ, കുംഭകോണം, മധുരൈ തുടങ്ങിയ അന്തർ സംസ്ഥാന റൂട്ടുകളിലാണ് സർവിസ് പ്രഖ്യാപിച്ചത്. മെജസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമൊഗ്ഗ, ഹാസൻ, മംഗളൂരു, കുന്താപുരം, ദാവൻഗരെ, ശൃംഗേരി, ഹൊരനാട്, ഹുബ്ബള്ളി, ബെളഗാവി, വിജയപുര, ഗോകർണ, റായ്ച്ചൂർ, സിർസി, കാർവാർ, ബെള്ളാരി, കൊപ്പാല, കാലബുറഗി, യാദ്ഗിർ, ബിദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സ്പെഷൽ സർവിസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.