ബംഗളൂരു: ഞായറാഴ്ച നടക്കുന്ന ഓശാന പെരുന്നാളിനായി മാർത്തോമ സുറിയാനി സഭയുടെ നഗരത്തിലെ 12 പള്ളികളും ഒരുങ്ങി.
പ്രിം റോസ് റോഡിലെ ദ ബാംഗ്ലൂർ മാർത്തോമ സിറിയൻ പള്ളിയിൽ ശുശ്രൂഷയും കുർബാനയും രാവിലെ ഏഴിന് നടക്കും. രാവിലെ പത്തിന് ഡോ. വി.എസ്. വർഗീസ്, ജേക്കബ് പി. തോമസ്, അജിത് അലക്സാണ്ടർ, ജിജി ഡാനിയേൽ ജോർജുകുട്ടി എന്നിവർ കാർമികത്വം വഹിക്കും. ബാനസവാടി ബാംഗ്ലൂർ ഈസ്റ്റ് മാർത്തോമ പള്ളിയിൽ രാവിലെ എട്ടിന് ചടങ്ങുകൾ നടക്കും. ബിജു എസ്. ചെറിയാൻ, മഞ്ജുഷ് എബിൻ കോശി എന്നിവർ കാർമികത്വം വഹിക്കും. ജാലഹള്ളി എബനേസർ മാർത്തോമ പള്ളിയിൽ ഓശാന ശുശ്രൂഷയും കുർബാനയും രാവിലെ ഒമ്പതിന്. ഫാ. എബിൻ എസ്. എബ്രഹാം, ജേക്കബ് സി. മാത്യു എന്നിവർ കാർമികരാകും.
ഹെബ്ബാൾ ജറൂസലം മാർത്തോമ പള്ളിയിൽ ഓശാന ശുശ്രൂഷയും കുർബാനയും രാവിലെ എട്ടിന്. ഫാ. ഷിബു കുര്യൻ, പ്രിൻസ് കോര എന്നിവർ കാർമികത്വം വഹിക്കും.
കെ.ആർ പുരം ബഥേൽ മാർത്തോമ പള്ളിയിൽ ഓശാന ശുശ്രൂഷയും കുർബാനയും രാവിലെ എട്ടിന്. ഫാ. റിൻസി തോമസ്, ജോൺസൻ തോമസ് ഉണ്ണിത്താൻ എന്നിവർ കാർമികത്വം വഹിക്കും. മാരത്തഹള്ളി സെൻറ് തോമസ് മാർത്തോമ പള്ളിയിൽ രാവിലെ എട്ടരക്ക് ചടങ്ങുകൾ തുടങ്ങും. ഫാ. സി. ജോൺ കാർമികത്വം വഹിക്കും. കാർമൽറാം സെൻറ് സ്റ്റീഫൻസ് മാർത്തോമ പള്ളിയിൽ ഓശാന ശുശ്രൂഷയും കുർബാനയും രാവിലെ എട്ടരക്ക്. ഫാ. ജോയൽ ജോർജ് ഫിലിപ്, ഫാ. സജി ജോസഫ് എന്നിവർ കാർമികത്വം വഹിക്കും. ട്രിനിറ്റി മാർത്തോമ പള്ളിയിൽ രാവിലെ ഒമ്പതിനാണ് ചടങ്ങുകൾ. ഫാ. വി.പി. ഫിലിപ് കാർമികത്വം വഹിക്കും.
കെങ്കേരി ക്രിസ്റ്റോസ് മാർത്തോമ പള്ളിയിൽ രാവിലെ ഒമ്പതിന് തുടങ്ങുന്ന ചടങ്ങുകൾക്ക് ഫാ. ഫിലിപ് കാർമികത്വം വഹിക്കും. കൊത്തന്നൂർ ഇമ്മാനുവേൽ മാർത്തോമ പള്ളിയിൽ രാവിലെ എട്ടിന് തുടങ്ങുന്ന ചടങ്ങുകൾക്ക് ഫാ. ക്രിസ്റ്റി സാമുവേൽ കാർമികത്വം വഹിക്കും. ജെ.പി. നഗർ മാർത്തോമ കോൺഗ്രിഗേഷനിൽ രാവിലെ എട്ടരക്ക് ചടങ്ങുകൾക്ക് ഫാ. ബൈജു പാപ്പച്ചൻ കാർമികത്വം വഹിക്കും. വൈറ്റ്ഫീൽഡ് മാർത്തോമ കോൺഗ്രിഗേഷനിൽ രാവിലെ എട്ടിന് തുടങ്ങുന്ന ചടങ്ങുകൾക്ക് ഫാ. തോമസ് ബി, ഫാ. എബി ബാബു എന്നിവർ കാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.