സി.​ഐ.​ടി.​യു അ​ഖി​​ലേ​ന്ത്യാ സ​മ്മേ​ള​ന​ത്തി​ന് ബം​ഗ​ളൂ​രു പാ​ല​സ് മൈ​താ​നി​യി​ൽ തു​ട​ക്കം​കു​റി​ച്ച​പ്പോ​ൾ. ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഡോ. ​കെ. ഹേ​മ​ല​ത, ക​ർ​ണാ​ട​ക പ്ര​സി​ഡ​ന്റ് എ​ൻ. വ​ര​ല​ക്ഷ്മി, എ.​ഐ.​ടി.​യു.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഡോ. ​അ​മ​ർ​ജി​ത് കീ​ർ, ജ​സ്റ്റി​സ് കെ. ​സു​ബ്ബ​റാ​വു, മ​റ്റു നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​തി​നി​ധി​ക​ളെ അ​ഭി​വാ​ദ്യം​ചെ​യ്യു​ന്നു

നവ ഉദാരനയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും- സി.ഐ.ടി.യു

ബംഗളൂരു: നവ ഉദാരനയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും അതിനായി സംഘടനയെ ഒരുക്കുമെന്നുമുള്ള പ്രതിജ്ഞയോടെ സി.ഐ.ടി.യു 17ാം അഖിലേന്ത്യ സമ്മേളനത്തിന് ബംഗളൂരുവിൽ തുടക്കമായി.

ജനവിരുദ്ധ- ദേശദ്രോഹ സർക്കാറിനെതിരെ തൊഴിലാളികളുടെ ഐക്യം വേണമെന്ന് ആമുഖ പ്രഭാഷണം നിർവഹിച്ച ജനറൽ സെക്രട്ടറി തപൻ സിൻഹ ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ പോരാട്ടം തൊഴിലാളികൾക്കുവേണ്ടി മാത്രമല്ല. രാജ്യത്തിനും ജനങ്ങൾക്കും കൂടി വേണ്ടിയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന സർക്കാർ, ജന താൽപര്യമല്ല; കോർപറേറ്റ് താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സാമ്പത്തിക- രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക-ബൗദ്ധിക പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് സ്വകാര്യ-പൊതുമേഖലയിലെ തൊഴിലാളി വർഗം ഒന്നിച്ചുനീങ്ങണമെന്ന് കെ. സുബ്ബറാവു അഭ്യർഥിച്ചു.

ബംഗളൂരു പാലസ് മൈതാനിയിൽ ആരംഭിച്ച സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തപൻ കുമാർ സിൻഹ സംസാരിക്കുന്നു

ബംഗളൂരു പാലസ് മൈതാനിയിൽ ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ ദേശീയ പ്രസിഡന്റ് കെ. ഹേമലത പതാകയുയർത്തി. വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികൾ ആദ്യ ദിവസത്തെ ചർച്ചയിൽ പങ്കെടുത്തു. രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക അസമത്വം, വിലക്കയറ്റം, സ്വകാര്യവത്കരണം തുടങ്ങിയവ ചർച്ചവിഷയമായി. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസ് ജനറൽ സെക്രട്ടറി പംപിസ് കൈറിറ്റൈസിസ് പങ്കെടുത്തു.

ജനറൽ സെക്രട്ടറി തപൻ സിൻഹയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ച വ്യാഴാഴ്ച രാവിലെ നടക്കും. വൈകീട്ട് നടക്കുന്ന സെഷനിൽ വിപ്ലവകാരി ചെഗുവേരയുടെ മകൾ അലയ്ഡ ഗുവേരക്ക് സ്വീകരണം നൽകും. കേരളത്തിൽനിന്നുള്ള 600 ഓളം പേരടക്കം 1570 പ്രതിനിധികൾ അഞ്ചു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. 22ന് ബസവനഗുഡി നാഷനൽ കോളജ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപനമാവും. 

Tags:    
News Summary - CITU will intensify the fight against neo-liberal policies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.