ബംഗളൂരു: 2023ലെ സിവിൽ സർവിസ് പരീക്ഷയിൽ ബാംഗ്ലൂർ കേരള സമാജം ഐ.എ.എസ് അക്കാദമിയിൽനിന്ന് മലയാളി ഉൾപ്പെടെ അഞ്ചുപേർ വിജയിച്ചു. ഒരാൾക്ക് ഐ.എ.എസും രണ്ടുപേർക്ക് ഐ.പി.എസും രണ്ടുപേർക്ക് ഐ.ആർ.എസും ലഭിക്കും. കോഴിക്കോട് മേപ്പയ്യൂർ നന്ദനത്തിൽ രാജൻ-ഗീത ദമ്പതികളുടെ മകനും ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എൻജിനീയറുമായ അശ്വന്ത് രാജ് (റാങ്ക് 577) ആണ് മലയാളികൾക്ക് അഭിമാനമായി വിജയം കൈവരിച്ചത്.
ആർ. യശസ്വിനി (379), എ. മോണിക്ക (487), റാണു ഗുപ്ത (536), മേഘ്ന.കെ.ടി (721) എന്നിവരാണ് മറ്റു ജേതാക്കൾ. കൂടാതെ, തമിഴ്നാട് പബ്ലിക് സർവിസ് കമീഷൻ ഗ്രൂപ് ഒന്ന് പരീക്ഷയിൽ പതിനാലാം റാങ്കോടെ ശ്രീരാമചന്ദ്രൻ വിജയം കൈവരിച്ചു. 2011ൽ ആരംഭിച്ച അക്കാദമിയിൽനിന്ന് ഇതുവരെ 155 പേർ വിജയം നേടി. സിവിൽ സർവിസ് ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് പരിശീലനം നൽകുന്നത്. അടുത്ത വർഷത്തേക്കുള്ള പരിശീലനം ഏപ്രിൽ 28ന് ആരംഭിക്കുമെന്ന് കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 8431414491
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.