ബംഗളൂരു: അഞ്ച്, എട്ട് ക്ലാസുകൾക്കുള്ള ബോർഡ് പരീക്ഷകൾ കർണാടക ഹൈകോടതി റദ്ദാക്കി. പരീക്ഷകൾ നടത്താനുള്ള എല്ലാ ഒരുക്കവും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിയിരുന്നു. റെക്കഗനൈസ്ഡ് അൺ എയ്ഡഡ് ൈപ്രവറ്റ് സ്കൂൾസ് അസോസിയേഷൻ പ്രസിഡന്റ് ലോകേഷ് തലികട്ടെ നൽകിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി നടപടി. 2022 ഡിസംബർ 12 ലെ ഉത്തരവ് പ്രകാരമുള്ള മൂല്യനിർണയ സമ്പ്രദായത്തെയും ഹരജിയിൽ ചോദ്യംചെയ്തിരുന്നു.
ചെറിയ ക്ലാസുകളിൽ ഇത്തരത്തിൽ പൊതുപരീക്ഷകൾ നടത്തുന്നത് വിദ്യാർഥികൾക്ക് അമിതസമ്മർദം ഉണ്ടാക്കുന്നുവെന്ന് രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.എസ്.ഇ ഈ ക്ലാസുകളിലെ കുട്ടികൾക്ക് ഇത്തരത്തിൽ പരീക്ഷകൾ നടത്താറില്ല. ട്യൂഷൻ മാഫിയയെ സഹായിക്കാനാണ് ഈ പരീക്ഷകൾ സർക്കാർ നടത്തുന്നതെന്നും ഹരജിയിൽ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.