കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

ബം​ഗ​ളൂ​രു: കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്. ബ​ഗ​ൽ​കോ​ട്ട് ഇ​ൽ​ക​ലി​ലെ ശ്രീ ​വി​ജ​യ് മ​ഹ​ന്ദേ​ഷ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം കോ​ള​ജി​ന് അ​വ​ധി ന​ൽ​കി​യ​ത്. ന​ഗ​ര​ത്തി​​ലെ തി​യ​റ്റ​റി​ൽ സി​നി​മ സൗ​ജ​ന്യ​മാ​യി കാ​ണാ​നും അ​വ​സ​ര​മൊ​രു​ക്കി. ചൊ​വ്വാ​ഴ്ച ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​​കെ.​സി. ദാ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ൽ​ക​ലി​ലെ ശ്രീ​നി​വാ​സ് ടാ​ക്കീ​സി​ൽ ഉ​ച്ച​ക്ക് 12 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ​യു​ള്ള ഷോ​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സി​നി​മ കാ​ണാ​മെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. മേ​യ് അ​ഞ്ചി​നാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി കേ​ര​ള സ്റ്റോ​റി സി​നി​മ റീ​ലീ​സ് ചെ​യ്ത​ത്. കേ​ര​ള​ത്തെ കു​റി​ച്ച് വ​സ്തു​താ​പ​ര​മ​ല്ലാ​ത്ത പ​ല​തും സി​നി​മ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​തി​നാ​ൽ സി​നി​മ വ​ൻ വി​വാ​ദ​ത്തി​ലാ​യി​രു​ന്നു.

Tags:    
News Summary - College in Karnataka provides facility to watch Kerala Story movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.