ബംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈകമാൻഡ്. മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ രാജി ആവശ്യപ്പെട്ട് കർണാടകയിൽ പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്ന സാഹചര്യത്തിലാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഇരുവരും ഡൽഹിയിൽ എത്തും. മൈസൂരു വികസന അതോറിറ്റി (മുഡ) മുഖേന മുഖ്യമന്ത്രിയുടെ ഭാര്യക്ക് അനധികൃതമായി ഭൂമി നൽകി എന്ന ആരോപണം ഉയർത്തിയാണ് പ്രതിപക്ഷം പ്രക്ഷോഭം നടത്തുന്നത്. അടുത്ത മാസം മൂന്നിന് ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് ആഴ്ച നീളുന്ന പദയാത്ര തീരുമാനിച്ചിട്ടുണ്ട്. ഹൈകമാൻഡ് ഇടപെടലിൽ തനിക്ക് ഒരു അസ്വസ്ഥതയുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്യാത്ത താനെന്തിന് വിഷമിക്കണം? നുണയും ബ്ലാക്ക് മെയിലിങ്ങുമാണ് ബി.ജെപിയുടെ പുതിയ ശൈലിയെന്നും സിദ്ധാരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.