ബംഗളൂരു: അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികൾ നടപ്പാക്കിയ കർണാടകയിലെ കോൺഗ്രസ് സർക്കാർ പിന്തുടരുന്നത് എല്ലാവർക്കും ക്ഷേമമെന്ന രാമരാജ്യ ആദർശമാണെന്ന് വനിത ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. രാമനഗര ജില്ലയിലെ മാഗഡിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ചിന സൗജന്യ പദ്ധതികൾക്കു പുറമെ, ആശ, അംഗൻവാടി ജീവനക്കാർക്കായി ആറാമതൊരു ക്ഷേമ പദ്ധതികൂടി സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും അവർ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് പത്രികയിൽ കോൺഗ്രസ് പ്രഖ്യാപിച്ച അഞ്ചു പദ്ധതികളും വിജയകരമായി നടപ്പാക്കി. നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിവരികയാണ്. ഗൃഹലക്ഷ്മി പദ്ധതിയിൽ ഓരോ വർഷവും 24,000 കോടി രൂപയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്കെത്തുന്നത്.മാഗഡിയിൽ 51,000 കുടുംബങ്ങൾക്കാണ് ഗൃഹലക്ഷ്മി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
രാമക്ഷേത്രം പണിയാൻ ബി.ജെ.പി 5,000 കോടി രൂപയാണ് ചെലവഴിച്ചത്. എന്നാൽ, ഓരോ മാസവും 4,800 കോടി രൂപയാണ് ഗൃഹലക്ഷ്മി പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് കർണാടകയിലെ കോൺഗ്രസ് സർക്കാർ എത്തിക്കുന്നത്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി ‘രാമരാജ്യം’ കൊണ്ടുവരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്- മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.