ബംഗളൂരു: കർണാടകയിൽ മാറ്റത്തിന്റെ കാറ്റുവീശുമെന്ന് സൂചിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി, നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 130 സീറ്റ് നേടുമെന്ന് പറഞ്ഞു. ദക്ഷിണേന്ത്യയുടെ വാതിൽ ബി.ജെ.പിക്കു മുന്നിൽ പൂർണമായും അടച്ചിടും. 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരത്തിലെത്താൻ അടിത്തറയൊരുക്കുന്ന വിജയമാവും കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിലേത്. ബി.ജെ.പിക്ക് 60 സീറ്റിനപ്പുറം കടക്കാനാവില്ല. എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജെ.ഡി-എസിന്റെ അവസരവാദ രാഷ്ട്രീയം ജനം പുറന്തള്ളും. മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിന് അനുകൂലമായി വീശുകയാണ്. ബി.ജെ.പിയിൽ താഴെത്തട്ട് മുതൽ നേതാക്കൾവരെ ഐക്യമില്ല. സീറ്റ് കിട്ടാത്ത നിരവധി ബി.ജെ.പി നേതാക്കളാണ് കോൺഗ്രസിലും മറ്റു പാർട്ടികളിലും ചേക്കേറുന്നത്. ബസവരാജ് ബൊമ്മൈ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.