ബംഗളൂരു: മഹാനവമി, വിജയദശമി, ദസറ എന്നീ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന ബസുകൾ ഓടിക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവിസുകൾ.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 12വരെയാണിത്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസുകൾ സർവിസിന് സജ്ജമാക്കി കൂടുതൽ ഇൻറർസ്റ്റേറ്റ് സർവിസുകളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവിസ് ആവശ്യമെങ്കിൽ നടത്തുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. ഈ സർവിസിലേക്കുള്ള ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ ലഭ്യമാക്കും. www.online.keralartc.com വെബ്സൈറ്റിലൂടെയും \"Ente KSRTC\" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചയ്യാം. കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിന്‍റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9447071021, 0471-2463799 നമ്പറുകളിൽ വിവരങ്ങൾ ലഭ്യമാണ്. 18005994011 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം. 8129562972 എന്ന വാട്സ് ആപ് നമ്പറിലും വിവരങ്ങൾ ലഭിക്കും.
ബംഗളൂരുവിൽ നിന്നുള്ള അധിക സർവിസുകൾ
1. വൈകീട്ട് മൂന്ന്: ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്സ്)
(മൈസൂർ-സുൽത്താൻബത്തേരി വഴി).
2. വൈകീട്ട് 3.45: ബംഗളൂരു-കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്),
മൈസൂർ-സുൽത്താൻ ബത്തേരി വഴി.
3. വൈകീട്ട് 7.45: ബംഗളൂരു-കോഴിക്കോട് (സൂപ്പർ ഡീലക്സ്), കുട്ട, മാനന്തവാടി വഴി.
4. രാത്രി 8.15: ബംഗളൂരു - കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്), കുട്ട, മാനന്തവാടി വഴി.
5. രാത്രി 8. 25: ബംഗളൂരു-കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്), കുട്ട, മാനന്തവാടി വഴി.
6. രാത്രി 8.50 ബംഗളൂരു-കോഴിക്കോട് (സൂപ്പർ എക്സ്പ്രസ്), കുട്ട, മാനന്തവാടി വഴി.
7. രാത്രി 7.15 ബംഗളൂരു-തൃശൂർ (സൂപ്പർ ഡീലക്സ്), സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
8. രാത്രി 9.15 ബംഗളൂരു-തൃശൂർ (സൂപ്പർ ഡീലക്സ്), സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
9. വൈകീട്ട് 5.30 ബംഗളൂരു- എറണാകുളം (സൂപ്പർ ഡീലക്സ്). സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
10. വൈകീട്ട് 6.45: ബംഗളൂരു- എറണാകുളം(സൂപ്പർ ഡീലക്സ്). സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
11. വൈകീട്ട് 5.10: ബംഗളൂരു- കോട്ടയം (സൂപ്പർ ഡീലക്സ്). സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
12. വൈകീട്ട് 6.10: ബംഗളൂരു- കോട്ടയം (സൂപ്പർ ഡീലക്സ്). സേലം, കോയമ്പത്തൂർ, പാലക്കാട് വഴി.
13. രാത്രി 8. ബംഗളൂരു-കണ്ണൂർ (സൂപ്പർ എക്സ്പ്രസ്). ഇരിട്ടി വഴി.
14. രാത്രി 8.40 ബംഗളൂരു-കണ്ണൂർ (സൂപ്പർ എക്സ്പ്രസ്). ഇരിട്ടി വഴി.
15. രാത്രി 8.30 ബംഗളൂരു-കണ്ണൂർ (സൂപ്പർ ഡീലക്സ്). ഇരിട്ടി വഴി.
16. വൈകീട്ട് 5.30 ബംഗളൂരു-പയ്യന്നൂർ (സൂപ്പർ എക്സ്പ്രസ്.), ചെറുപുഴ വഴി.
17. വൈകീട്ട് 5- ബംഗളൂരു-തിരുവനന്തപുരം (സൂപ്പർ ഡീലക്സ്), നാഗർകോവിൽ വഴി.
18. വൈകീട്ട് 6. ബംഗളൂരു- തിരുവനന്തപുരം (സൂപ്പർ ഡീലക്സ്). നാഗർകോവിൽ വഴി.
19. 6.30 ചെന്നൈ-തിരുവനന്തപുരം (സൂപ്പർ ഡീലക്സ്), നാഗർകോവിൽ വഴി.
20. 5.30 ചെന്നൈ-എറണാകുളം (സൂപ്പർ ഡീലക്സ്), സേലം, കോയമ്പത്തൂർ വഴി.
ബംഗളൂരുവിലേക്കുള്ള അധിക സർവിസുകൾ
1. വൈകീട്ട് 4: കോഴിക്കോട് - ബംഗളൂരു (സൂപ്പർ ഡീലക്സ്). സുൽത്താൻ ബത്തേരി, മൈസൂർ, വഴി.
2. വൈകീട്ട് 4.30: കോഴിക്കോട് - ബംഗളൂരു (സൂപ്പർ എക്സ്പ്രസ് ), സുൽത്താൻബത്തേരി, മൈസൂർ, വഴി.
3. രാത്രി 10.15 കോഴിക്കോട് - ബംഗളൂരു (സൂപ്പർ ഡീലക്സ്), മാനന്തവാടി, കുട്ട വഴി.
4. രാത്രി 10.50: കോഴിക്കോട് - ബംഗളൂരു (സൂപ്പർ എക്സ്പ്രസ്), മാനന്തവാടി, കുട്ട വഴി.
5. രാത്രി 10.45: കോഴിക്കോട് - ബംഗളൂരു (സൂപ്പർ എക്സ്പ്രസ്), മാനന്തവാടി, കുട്ട വഴി.
6. രാത്രി 11.15: കോഴിക്കോട് - ബംഗളൂരു (സൂപ്പർ എക്സ്പ്രസ്), മാനന്തവാടി, കുട്ട വഴി.
7. രാത്രി 8.15: തൃശൂർ - ബംഗളൂരു (സൂപ്പർ ഡീലക്സ്), പാലക്കാട്, കോയമ്പത്തൂർ, സേലം വഴി.
8. രാത്രി 9.15: തൃശ്ശൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്), (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
9. വൈകീട്ട്: 6.30 എറണാകുളം -ബംഗളൂരു (സൂപ്പർ ഡീലക്സ്). പാലക്കാട്, കോയമ്പത്തൂർ, സേലം വഴി.
10. വൈകീട്ട് 7.30: എറണാകുളം - ബംഗളൂരു (സൂപ്പർ ഡീലക്സ്), പാലക്കാട്, കോയമ്പത്തൂർ, സേലം വഴി.
11. വൈകീട്ട് 6.10: കോട്ടയം - ബംഗളൂരു (സൂപ്പർ ഡീലക്സ്), പാലക്കാട്, കോയമ്പത്തൂർ, സേലം വഴി.
12. വൈകീട്ട് 7.10: കോട്ടയം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്). പാലക്കാട്, കോയമ്പത്തൂർ, സേലം വഴി.
13. രാത്രി 9.01: കണ്ണൂർ - ബംഗളൂരു (സൂപ്പർ എക്സ്പ്രസ്), ഇരിട്ടി വഴി.
14. രാത്രി 10.10: കണ്ണൂർ - ബംഗളൂരു (സൂപ്പർ ഡീലക്സ്). ഇരിട്ടി വഴി.
15. രാത്രി 11: കണ്ണൂർ - ബംഗളൂരു (സൂപ്പർ എക്സ്പ്രസ്), ഇരിട്ടി വഴി.
16. രാത്രി 10.15: പയ്യന്നൂർ - ബംഗളൂരു (സൂപ്പർ എക്സ്പ്രസ്), ചെറുപുഴ വഴി.
17. വൈകീട്ട് 7: തിരുവനന്തപുരം-ബംഗളൂരു (സൂപ്പർ ഡീലക്സ്). നാഗർകോവിൽ, മധുര വഴി.
18. രാത്രി 8: തിരുവനന്തപുരം-ബംഗളൂരു (സൂപ്പർ ഡീലക്സ്). നാഗർകോവിൽ, മധുര വഴി.
19. വൈകീട്ട് 6.30: തിരുവനന്തപുരം - ചെന്നൈ (സൂപ്പർ ഡീലക്സ്). നാഗർകോവിൽ വഴി.
20. വൈകീട്ട് 7.30: എറണാകുളം - ചെന്നൈ (സൂപ്പർ ഡീലക്സ്). കോയമ്പത്തൂർ, സേലം വഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.