ബംഗളൂരു: അഴിമതിക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും സമാനമായ തുകയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് കോടതി വിരുപക്ഷപ്പയെ വിട്ടയച്ചത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മൂന്നാഴ്ചയിലൊരിക്കല്‍ ലോകായുക്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. പാസ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ സമര്‍പ്പിക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എല്‍) പരിസരത്ത് പോകരുതെന്നും കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 27നാണ് വിരുപക്ഷപ്പയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വീട്ടിലും മകന്റെ വീട്ടിലുമായി നടന്ന റെയ്ഡിൽ കോടികളുടെ അഴിമതിപ്പണം കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.