ബംഗളൂരു: മൈസൂരു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവിൽ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. 7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു.
കാർ, ലാപ്ടോപ്, കളർ പ്രിന്ററുകൾ, കടലാസ് മുറിക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി മങ്കനഹള്ളിയിലെ മനോജ് ഗൗഡ (21), കല്ലഹള്ളിയിലെ കെ. സന്ദീപ് കുമാർ (30), കൽകെരെയിലെ കൃഷ്ണ നായ്ക് (28), കുക്കവാഡയിലെ തലവര കുബേരപ്പ (58), ലിംഗപുരയിലെ എച്ച്. ഹരീഷ് (29) എന്നിവരാണ് ദാവൻകരെ പൊലീസ് നടത്തിയ ഓപറേഷനിൽ പിടിയിലായത്.
500 രൂപ, 200 രൂപ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായതെന്ന് ദാവൻഗരെ എസ്.പി ഉമ പ്രശാന്ത് പറഞ്ഞു. 20 ലക്ഷത്തോളം രൂപ കള്ളനോട്ടുകൾ ഇതിനകം വിതരണം ചെയ്തതായാണ് സൂചന. എം.ബി.എ യോഗ്യതയുള്ള രുദ്രേഷാണ് സൂത്രധാരൻ എന്ന് എസ്.പി വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.