മംഗളൂരു: കേരളത്തിൽ കള്ളനോട്ടുകൾ തയാറാക്കി കർണാടകയിൽ ഉൾപ്പെടെ വിതരണം ചെയ്യുന്ന സംഘത്തിലെ നാലുപേരെ മംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് കരിച്ചേരി കൊളത്തൂരിലെ വി. പ്രിയേഷ് (38), കാസർകോട് മുളിയാർ കല്ലുകണ്ടയിൽ വിനോദ് കുമാർ (33), ഹൊസദുർഗയിലെ ശിഫാൻ മൻസിലിൽ എസ്.എ. അബ്ദുൽ ഖാദർ (58), പുത്തൂർ ഭെളിയൂർ കട്ടയിലെ അയ്യൂബ് ഖാൻ (51) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2,13,500 രൂപ കള്ള മൂല്യമുള്ള 500ന്റെ 427 കള്ളനോട്ടുകൾ പിടിച്ചെടുത്തു.
കാസർകോട് ചെർക്കളയിൽ പ്രിയേഷിന്റെ പ്രിന്റിങ് പ്രസിലാണ് കള്ളനോട്ടുകൾ തയാറാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആവശ്യമായ സാമഗ്രികൾ ഡൽഹി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് സംഘടിപ്പിക്കുന്നത്. യൂട്യൂബിൽ നിന്ന് ലഭിച്ച അറിവ് ഉപയോഗിച്ചായിരുന്നു 500 രൂപ കറൻസി തയാറാക്കിയത്. സെൻട്രൽ ക്രൈംബ്രാഞ്ച് അസി.കമീഷണർ ഗീത ഡി. കുൽക്കർണി, ഇൻസ്പെക്ടർ എച്ച്.എം. ശ്യംസുന്ദർ, എസ്.ഐമാരായ നരേന്ദ്ര, സുദീപ്, എ.എസ്.ഐമാരായ കെ.വി. മോഹൻ, രാം പൂജാരി, ഷീനപ്പ, സുജൻ ഷെട്ടി എന്നിവർ ചേർന്നാണ് സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.