ബംഗളൂരു: സംസ്ഥാനത്ത് ശനിയാഴ്ച 119 കോവിഡ് പോസിറ്റിവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. 152 പേർ രോഗമുക്തി നേടിയതോടെ 959 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച ബെള്ളാരി, തുമകുരു എന്നിവിടങ്ങളിലായി രണ്ടു മരണം റിപ്പോർട്ട് ചെയ്തു. 4352 ആർ.ടി.പി.സി.ആറും 590 ആർ.എ.ടി ടെസ്റ്റുമടക്കം ആകെ 4942 പരിശോധനകളാണ് കഴിഞ്ഞദിവസം നടത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ആകെയുള്ള 959 കോവിഡ് രോഗികളിൽ 905 പേരും ഗാർഹിക നിരീക്ഷണത്തിലാണ്. 17 പേർ തീവ്രപരിചരണത്തിലും കഴിയുന്നു.
ബംഗളൂരു അർബൻ ജില്ലയിൽ 33 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 50 പേർ ശനിയാഴ്ച രോഗമുക്തി നേടി. 523 പേരാണ് ബംഗളൂരു നഗരത്തിലെ ആകെ കോവിഡ് ബാധിതർ. മൈസൂരു ജില്ലയിൽ പുതുതായി എട്ടു പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.