ബംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് 300 ഏക്കറിലായി വ്യാപിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനം ഇന്ന് അവഗണനകളുടെ നടുവിൽ. പൊട്ടിക്കിടക്കുന്ന കേബിളുകളും കമ്പിക്കഷ്ണങ്ങൾ മുഴച്ചുനിൽക്കുന്ന ഇരുമ്പ് വേലികളും പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളുമായാണ് ഇന്ന് കബ്ബൺ പാർക്ക് ജനങ്ങളെ വരവേൽക്കുന്നത്. നടക്കാനും വ്യായാമം ചെയ്യാനും വിശ്രമിക്കാനുമായി ദിവസവും ആയിരങ്ങളാണ് പാർക്കിലെത്തുന്നത്.
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിക്കടുത്ത ഇരുമ്പുവേലികൾ മെയിന്റനൻസ് നടത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കേബിളുകൾ തൂങ്ങിക്കിടക്കുന്നത് വ്യായാമം ചെയ്യാനെത്തുന്നവർക്ക് കടുത്ത തലവേദനയാണ്. സ്മാർട്ട് സിറ്റി പദ്ധതി തുടങ്ങിയത് മുതൽ പാർക്കിന് കഷ്ടകാലമാണെന്നാണ് കബ്ബൺ പാർക്ക് വാൾക്കേഴ്സ് ആൻഡ് ജോഗേഴ്സ് അസോസിയേഷൻ പ്രതിനിധികൾ പറയുന്നത്. വിഷയം പലതവണ അധികാരികൾക്ക് മുമ്പിലെത്തിച്ചതാണെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.