മംഗളൂരു: കുടകിൽ കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി. മടിക്കേരി താലൂക്കിൽ ചണ്ണങ്കി ഗ്രാമത്തിലെ ഗുഡ്ലൂരുവിൽ വീടിന് പിറകിൽ കൃഷി നടത്തിയ കെ.ആർ. കിരണിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു.കിരണിന്റെ വീട്ടിൽനിന്ന് 31.90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.