ബംഗളൂരു: സംസ്ഥാനത്ത് ഒറ്റസീറ്റിൽ മാത്രം കോൺഗ്രസ് സ്ഥാനാർഥിയില്ല. അത് മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെ മണ്ഡലത്തിലാണ്. അവിടെ സർവോദയ കർണാടക പാർട്ടി എസ്.കെ.പി നേതാവായ ദർശൻ പുട്ടണ്ണയ്യക്കാണ് പിന്തുണ. ഐ.ടി മേഖലയിൽനിന്ന് കാർഷികമേഖലയിലും തുടർന്ന് രാഷ്ട്രീയത്തിലുമെത്തിയ നേതാവ്. പ്രമുഖ കർഷകനേതാവ് അന്തരിച്ച കെ.എസ്. പുട്ടണ്ണയ്യയുടെ മകൻ. കഴിഞ്ഞതവണയും ദർശനായിരുന്നു കോൺഗ്രസ് പിന്തുണയെങ്കിലും വിജയിച്ചില്ല. കർണാടക രാജ്യ റൈത്ത സംഘ, ദലിത് സംഘർഷസമിതി സംഘടനകൾ ചേർന്നുണ്ടാക്കിയ പ്രമുഖ പ്രാദേശിക പാർട്ടിയാണ് എസ്.കെ.പി.
സിറ്റിങ് എം.എൽ.എ സി.എസ്. പുട്ടരാജുവാണ് ജെ.ഡി.എസ് സ്ഥാനാർഥി. 2013ൽ കെ.എസ്. പുട്ടണ്ണയ്യ എസ്.കെ.പി ബാനറിൽ എം.എൽ.എയായി. ഈയടുത്ത് അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ആർ. ധ്രുവ് നാരായണയുടെ മകൻ ദർശൻ ധ്രുവനാരായണയാണ് നഞ്ചൻഗുഡിലെ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ മാർച്ച് 11നായിരുന്നു ധ്രുവ് നാരായണയുടെ മരണം. ഒരു മാസത്തിനുള്ളിൽതന്നെ ഭാര്യ വീണയും മരിച്ചു. അടുത്തിടെ തന്നെ പിതാവിനെയും മാതാവിനെയും നഷ്ടപ്പെട്ടതിനാൽ ദർശന് സീറ്റ് നൽകണമെന്ന ആവശ്യം വ്യാപകമായിരുന്നു. ജെ.ഡി.എസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ ബി. ഹർഷവർധൻ ആണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.