ബംഗളൂരു: ഓള്‍ ഇന്ത്യ കെ.എം.സി.സി കെ.ആര്‍ പുരം ഘടകം പ്രവര്‍ത്തകൻ മുഹമ്മദ് അലിയുടെ (53) നിര്യാണം ബംഗളൂരുവിലെയും നാട്ടിലെയും സേവനമേഖലയിലെ തീരാനഷ്ടം. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ അദ്ദേഹം എന്നും സജീവമായിരുന്നു. നാല് പതിറ്റാണ്ടായി ബംഗളൂരുവിലുണ്ട്. പാലിയേറ്റിവ് പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകനായിരുന്നു.
കെ.ആര്‍ പുരം ഉദയ നഗറിലെ ചോയ്സ് കോര്‍ണര്‍ എന്ന പലചരക്ക് കടയുടമയാണ്. വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ എത്തിയ അദ്ദേഹം പലപ്രതിസന്ധികളും തരണം ചെയ്താണ് സ്വന്തമായൊരു സ്ഥാപനം തുടങ്ങുന്നത് . എ.ഐ.കെ.എം.സി.സിയുടെയും പിന്നീട് പാലിയേറ്റിവ് വിങ്ങിന്‍റെയും പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് ആരംഭിച്ചതോടെ ഇതിന്‍റെയൊക്കെ നേതൃനിരയിൽ സജീവമായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലേക്ക് പോയത്. അവിടെ വെച്ചാണ് മരിച്ചത്. കണ്ണൂര്‍ ചെമ്പിലോട് കാടച്ചാലില്‍ പരേതരായ അബ്ദുള്ളയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ ഷെക്കീല. മക്കള്‍: ശഹര്‍ബാനു,നിഹാല (വിദ്യാർഥി). മരുമകൻ: മുനവ്വിർ. സഹോദരിമാര്‍ സുലൈഖ,സൗദത്ത്,സാജിത,സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.