സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ സാഹിത്യകാരൻ യു.കെ. കുമാരൻ സംസാരിക്കുന്നു

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സാഹിത്യസായാഹ്നം

ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ സാഹിത്യകാരൻ യു.കെ. കുമാരൻ ‘സാഹിത്യവും സാമൂഹ്യബന്ധങ്ങളും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. അടിസ്ഥാനപരമായി സാഹിത്യം കൈകാര്യം ചെയ്യുന്നത് മാനുഷിക കാരങ്ങളെയാണെന്നും ചില നിമിത്തങ്ങളാണ് എഴുത്തുകാരെ മഹത്തായ രചനകളിലേക്ക് നയിക്കുന്നതെന്നും യു.കെ. കുമാരൻ പറഞ്ഞു.

എന്തെഴുതുമ്പോഴും സത്യസന്ധമായി മാത്രം എഴുതുക എന്നത് ഏതൊരു എഴുത്തുകാരന്റെയും ചരിത്രധർമ്മമാണ്. സാഹിത്യം മാനവികതയുടെയും സംസ്കാരത്തിന്റെയും വിത്ത് മനുഷ്യമനസ്സിൽ നിക്ഷേപിക്കുകയും, സംസ്കാരസമ്പന്നനായ മനുഷ്യനെ രൂപപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.എസ്. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. സുധാകരൻ രാമന്തളി, ടി.എം. ശ്രീധരൻ, സുദേവൻ പുത്തൻചിറ, ശാന്തൻ എലപ്പുള്ളി, പി. മുരളീധരൻ, പി. ഉണ്ണികൃഷ്ണൻ, പ്രമോദ് വരപ്രത്ത്, ഇ. പത്മകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ജി. ജോയ് സ്വാഗവും ട്രഷറർ വി.സി. കേശവമേനോൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Deccan Cultural Society Literary Evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.