ബംഗളൂരു: ഡെക്കാൺ കൾചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ 19, 20 തീയതികളിൽ നടക്കും. 19ന് വൈകീട്ട് നാലിന് മൈസൂർ റോഡ് ബ്യാറ്റരായണപുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതൻ മാങ്ങാട് ‘സാഹിത്യം-അനുഭവം-ആഖ്യാനം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
ബാംഗ്ലൂരിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. 20ന് വൈകീട്ട് നാലിന് വിജയ നഗർ ആർ.പി.സി ലേ ഔട്ടിലെ സിറ്റി സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കുന്ന ഓണോത്സവ സമാപന സമ്മേളനത്തിൽ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാകും.
കലാ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം, എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണം, സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.