ബംഗളൂരു: ദീപാവലിയാത്രത്തിരക്ക് കുറക്കാൻ മംഗളൂരുവിൽനിന്ന് ചെന്നൈയിലെ താംബരത്തേക്ക് റെയിൽവേ ഉത്സവകാല പ്രത്യേക ട്രെയിൻ അനുവദിച്ചു. നവംബർ 12, 19, 26 തീയതികളിൽ മംഗളൂരുവിൽനിന്ന് രാവിലെ പത്തിന് പുറപ്പെടുന്ന ട്രെയിൻ (06063) പിറ്റേന്ന് രാവിലെ 5.10ന് താംബരത്ത് എത്തും. റിസർവേഷൻ ആരംഭിച്ചു.
ഒരു സെക്കൻഡ് ക്ലാസ് എ.സി. കോച്ച്, ആറ് എ.സി. ത്രീടയർ കോച്ചുകൾ, ഒമ്പത് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും. ഇതേ ട്രെയിൻ താംബരത്തുനിന്ന് മംഗളൂരുവിലേക്ക് (06064) 10, 17, 24 തീയതികളിൽ സർവിസ് നടത്തും. താംബരത്തുനിന്ന് വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.20ന് മംഗളൂരുവിൽ എത്തും. രണ്ട് ഫസ്റ്റ് ക്ലാസ് കോച്ചുകൾ, ഒമ്പത് സ്ലീപ്പർ കോച്ചുകൾ, ഏഴ് ജനറൽ കോച്ചുകൾ എന്നിവയുണ്ട്.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂർ, കുറ്റിപ്പുറം, ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട, കാട്പാടി, ആർക്കോണം, പെരമ്പൂർ, എഗ്മോർ, താംബരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.നാഗർകോവിൽനിന്ന് മംഗളൂരുവിലേക്കുള്ള ഉത്സവകാല പ്രത്യേക ട്രെയിൻ 11, 18, 25 ദിവസങ്ങളിൽ സർവിസ് നടത്തും. നാഗർകോവിൽനിന്ന് ഉച്ച 2.45ന് തിരിക്കുന്ന ട്രെയിൻ (06062) പിറ്റേന്ന് രാവിലെ 5.15ന് മംഗളൂരുവിൽ എത്തും. സെക്കൻഡ് ക്ലാസ് എ.സി. കോച്ച്, ആറ് ത്രീടയർ എ.സി. കോച്ച്, ഒമ്പത് സ്ലീപ്പർ കോച്ചുകൾ, രണ്ട് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.
കുളിത്തുറൈ, തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. റിസർവേഷൻ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.