രാ​ഹു​ൽ ​ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പം; കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രെ കേ​സ്

ബം​​ഗ​ളൂ​രു: രാ​ഹു​ൽ ​ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന് കേ​ന്ദ്ര റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി റ​വ​നീ​ത് സി​ങ് ബി​ട്ടു​വി​നെ​തി​രെ ബം​​ഗ​ളൂ​രു പൊ​ലീ​സ് കേ​സെ​ടു​ത്തു. സെ​പ്റ്റം​ബ​ർ 15ന് ​മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

അ​വ​ർ (കോ​ൺ​​ഗ്ര​സ്) മു​സ്‍ലിം​ക​ളെ ഉ​പ​യോ​​ഗി​ച്ചു​കൊ​ണ്ട് വി​ഭ​ജ​ന​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. വി​ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​പ്പോ​ൾ സി​ഖു​കാ​രെ​യാ​ണ് ഉ​പ​യോ​​ഗി​ക്കു​ന്ന​ത്. രാ​ഹു​ൽ ​ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ തീ​വ്ര​വാ​ദി​ക​ൾ​പോ​ലും പി​ന്തു​ണ​ക്കു​ന്നു.

അ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ ​ഗാ​ന്ധി​യാ​ണ് ഒ​ന്നാം ന​മ്പ​ർ തീ​വ്ര​വാ​ദി എ​ന്നാ​യി​രു​ന്നു ബി​ട്ടു​വി​​ന്റെ പ​രാ​മ​ർ​ശം. കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സ​മാ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രു പ​രാ​തി​യി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ ബ​സ​ന​​ഗൗ​ഡ പാ​ട്ടീ​ൽ യ​ത്നാ​ലി​നെ​തി​രെ ബം​​ഗ​ളൂ​രു ഹൈ​​ഗ്രൗ​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

പ​രി​ധി വി​ട്ടാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും -ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​​ഗ​ളൂ​രു: ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര. രാ​ഹു​ൽ ​ഗാ​ന്ധി തീ​വ്ര​വാ​ദി​യാ​ണെ​ന്ന് പ​റ​ഞ്ഞ കേ​ന്ദ്ര​മ​ന്ത്രി ര​ണ​വീ​ത് സി​ങ് ബി​ട്ടു​വി​​ന്റെ പ്ര​സ്താ​വ​ന അം​​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ശോ​ഭ ക​ര​ന്ത​ല​ജെ​യും ര​ണ​വീ​ത് സി​ങ് ബി​ട്ടു​വും കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​ണ്. ആ​ർ. അ​ശോ​ക സം​സ്ഥാ​ന പ്ര​തി​പ​ക്ഷ നേ​താ​വും. പ​രി​ധി വി​ട്ടാ​ൽ സ്വാ​ഭാ​വി​ക​മാ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. കാ​ര​ണ​മു​ണ്ടാ​യ​തു കൊ​ണ്ടാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തെ​ന്നും സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന ബി.​ജെ.​പി​യു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘ​ർ​ഷം ക​ലാ​പാ​ഹ്വാ​ന​മ​ല്ലെ​ന്നും വി​ഷ​യ​ത്തെ വ​ള​ച്ചൊ​ടി​ച്ച് കൂ​ടു​ത​ൽ പ്ര​ചാ​രം ന​ൽ​ക​രു​തെ​ന്നും സം​ഭ​വ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. 

Tags:    
News Summary - defamation case against rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.