ബംഗളൂരു: പവർ മാനേജ്മെന്റ് സൊല്യൂഷനുകളിലും ഐ.ഒ.ടി, എ.ഐ സോഫ്റ്റ്വെയർ എന്നിവയിലും പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനായി ഡെൽറ്റ കാമ്പസ് ബംഗളൂരു ബൊമ്മസാന്ദ്ര വ്യവസായ മേഖലയിൽ തുറന്നു.
ഡെൽറ്റയുടെ ഇന്ത്യയിലെ ഹെഡ് ക്വാർട്ടേഴ്സാണ് ബംഗളൂരുവിലേത്. പവർ മാനേജ്മെന്റിൽ മുൻനിര കമ്പനിയും ഐ.ഒ.ടി അധിഷ്ഠിത സ്മാർട്ട് ഗ്രീൻ സൊല്യൂഷനുകളുടെ ദാതാവുമായ ഡെൽറ്റയുടെ ഗ്രീൻ കാമ്പസ് 61,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതാണ്.
3,000 മാനേജ്മെന്റ്, ആർ ആൻഡ് ഡി, എൻജിനീയറിങ് പ്രഫഷനലുകളെ ഉൾക്കൊള്ളാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വളർന്നുവരുന്ന സാങ്കേതിക, വ്യാവസായിക മേഖലയിൽ ഡെൽറ്റയുടെ സാന്നിധ്യം സുപ്രധാനമാവുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
കിയോണിക്സ് ചെയർമാൻ ബി. ശരത് കുമാർ, ഡെൽറ്റ ഇലക്ട്രോണിക്സ് ഇന്ത്യ പ്രസിഡന്റ് ബെഞ്ചമിൻ, എം.ഡി നിരഞ്ജൻ നായക് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.