ബംഗളൂരു: കര്‍ണാടകയില്‍ 11 ദിവസത്തിനുള്ളില്‍ 178 ഓളം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസത്തേക്കാള്‍ ഡെങ്കിബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവാണുണ്ടായത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 919 ഡെങ്കി കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണിത്. 2022 കാലയളവില്‍ സംസ്ഥാനത്ത് 585 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ഡെങ്കി കേസുകള്‍ വര്‍ധിച്ചതിനനുസരിച്ച് പ്ലേറ്റ് ലെറ്റുകള്‍ക്കും രക്തത്തിനും ആവശ്യക്കാരേറി. ആശുപത്രികളില്‍ എത്തിച്ചേരുന്ന രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ടായി. ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 3565 ഓളം ഡെങ്കി കേസുകളാണ് ബംഗളൂരുവില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്.
ഇവയില്‍ 1009 ആളുകളുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കയച്ചു. 905 കേസുകള്‍ ഡെങ്കി ആണെന്ന് സ്ഥിരീകരിച്ചു .ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന കേസുകളില്‍ 10 ശതമാനവും ഡെങ്കി രോഗികളാണ് .ഇതില്‍ ഒരു ശതമാനം പേരെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്യുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു .
കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത് .കൊതുക് കടിച്ചു മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങും .മഴക്കാലത്താണ് നഗരത്തില്‍ പൊതുവേ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നത്.മലിനജലം കെട്ടിക്കിടക്കുന്നതും അവ വൃത്തിയാക്കാത്തതുമാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം.
സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ വർധിക്കുന്നതിനനുസരിച്ച് രക്തം, പ്ലേറ്റ്ലറ്റുകള്‍, ശ്വേത രക്താണുക്കള്‍ എന്നിവയുടെ ആവശ്യകതയും വര്‍ധിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ഇവ ലഭ്യമാകുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളും സജീവമാണ്.
ഇ- രക്തകോശ്: സര്‍ക്കാര്‍ നടത്തുന്ന രക്ത ബാങ്ക് മാനേജ്മെന്റ് സംവിധാനം.നമ്മുടെ പരിധിയിലെ രക്ത ബാങ്കുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭ്യമാണ് .രക്തമോ പ്ലേറ്റ് ലെറ്റുകളോ ആവശ്യമുള്ളവര്‍ സംസ്ഥാനം,ജില്ല തുടങ്ങിയ വിവരങള് സൈറ്റില്‍ നൽകിയാല് തൊട്ടടുത്തുള്ള രക്ത ബാങ്കിന്റെ അഡ്രസ്,ഫോണ്‍ നമ്പര്‍ എന്നിവ അറിയാന്‍ സാധിക്കും. കർണാടക ഡ്രഗ് കൺട്രോൾ വകുപ്പ്: കര്‍ണാടകയില്‍ ലഭ്യമായ വിവിധ തരത്തിലുള്ള രക്ത ഗ്രൂപ്പുകളുടെയും വിവിധ രക്ത ബാങ്കുകളുടെയും വിവരങ്ങള്‍ ലഭ്യമാകും.
എത്രമാത്രം രക്തം ലഭ്യമാണെന്നും എവിടെയാണ് ഉള്ളതെന്നും ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ നിത്യവും അപ്ഡേറ്റ് ചെയ്യും. സങ്കൽപ് ഇന്ത്യ ഫൗണ്ടേഷൻ: കർണാടകയിലുടനീളം രക്തദാന ക്യാമ്പുകള്‍ നടത്തുകയും രക്ത ക്രാന്തിക്ക് കീഴില്‍ രക്ത ബാങ്കുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. രക്തദാനത്തിനും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും 9480044444 എന്ന നമ്പറിലോ soumi@sankalpindia.net മെയില്‍ അയക്കുകയോ ചെയ്യാം.
റെഡ് ക്രോസ് കർണാടക: വെബ് സൈറ്റ് മുഖേന ആവശ്യക്കാര്‍ക്ക് രക്തദാനം നിര്‍വഹിക്കാന്‍ സാധിക്കും.രക്ത ദാനം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ് സൈറ്റ് സന്ദര്‍ശിച്ചു ഫോം പൂരിപ്പിച്ചാല്‍ മതി.അപേക്ഷകള്‍ ഇംഗ്ലീഷിലും കന്നടയിലും ലഭ്യമാണ്.രക്തമോ പ്ലേറ്റ് ലെറ്റുകളോ ആവശ്യമുള്ളവര്‍ സൈറ്റില്‍ കയറി ചാറ്റ് ചെയ്താല്‍ മതി.
കർണാടക എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി: ആവശ്യക്കാര്‍ക്ക് രക്തം ദാനം ചെയ്യുന്നതിനും രക്തദാനത്തിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സാധിക്കും
ഐ കാൻ സേവ് ലൈഫ് ബ്ലഡ് എയ്ഡ്, ബ്ലഡ് ഡോണേഴ്സ് ഇന്ത്യ തുടങ്ങിയവ ഇന്ത്യയിലുടനീളം അടിയന്തര ഘട്ടങ്ങളില്‍ രക്തദാനത്തിനായി തിരയുന്ന ആളുകളെ സഹായിക്കുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ്. മലയാളികളുടെ നേതൃത്വത്തിൽ റെഡ് ഈസ് ബ്ലഡ് കേരളയുടെ ബംഗളൂരു ചാപ്റ്ററും എ.ഐ.കെ.എം.സി.സിയുടെ ബംഗളൂരു ചാപ്റ്ററും രക്തദാനത്തിൽ സജീവമാണ്.
സംസ്ഥാനത്ത് അടിയന്തര രക്തദാനത്തിനായി 230 രക്ത ബാങ്കുകള്‍ നിലവിലുണ്ട് .ഇവയില്‍ 43 സർക്കാര്‍ രക്തബാങ്കുകളും 66 പ്രൈവറ്റ് രക്ത ബാങ്കുകളും 108 പ്രൈവറ്റ് ആശുപത്രികളിലെ രക്തബാങ്കുകളും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.