ബംഗളൂരു: ഡിസൈന്‍ സങ്കൽപങ്ങള് ജനകീയമാക്കാൻ കോഴിക്കോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ഒരുക്കുന്ന അവനി പ്രദര്‍ശനത്തിന് ചിത്രകല പരിഷത്തില്‍ തുടക്കം. മൂന്നു വര്‍ഷമായി നാൽപതോളം അധ്യാപകരും ഇരുന്നൂറിലേറെ വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ വിവിധ ആശയങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
‘നാം നമ്മെ എവിടെയാണ് അടയാളപ്പെടുത്തുന്നത്’എന്നതാണ് പ്രമേയം. നഗരങ്ങളുടെയും തെരുവുകളുടെയും രേഖാചിത്രങ്ങള്‍, കെട്ടിടങ്ങളുടെയും വീടുകളുടെയും മാതൃകകള്‍, കളിമണ്‍ ശിൽപങ്ങള്, ഇന്സ്റ്റലേഷന്, ഗെയിമുകള്‍, വിഡിയോകള്‍, ഹ്രസ്വചിത്രങ്ങള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍, പോസ്റ്ററുകള്‍, കാലിഗ്രഫി, ഒറിഗാമി എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.
ആര്‍ക്കിടെക്ട് സഞ്ജയ് മോഹി ഉദ്ഘാടനം ചെയ്തു. ടോണി ജോസഫ് അധ്യക്ഷത വഹിച്ചു. വാസ്തുവിദ്യയുടെ വ്യത്യസ്ത മാനങ്ങള്‍ എന്ന വിഷയത്തില്‍ പ്രഫ. റോജര്‍ കോന മുഖ്യപ്രഭാഷണം നടത്തി. പ്രദര്‍ശനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10ന് ആര്‍ട്ടിസ്റ്റ് പ്രഫ. ആന്റോ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓറിഗാമി ശിൽപശാല നടക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.