ബംഗളൂരു: പേയിങ് ഗെസ്റ്റ് ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് യുവാവ് മരിച്ചു. പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷൻ പരിധിയിലെ പേയിങ് ഗെസ്റ്റ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. തമിഴ്നാട് സ്വദേശി വിഷ്ണുവാണ് (28) മരിച്ചത്.
ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. നാലുമാസം മുമ്പ് ജോലിതേടി ബംഗളൂരുവിലെത്തിയ വിഷ്ണു കോണപ്പയിലെ അഗ്രഹാരക്കടുത്തുള്ള പി.ജിയിലാണ് താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ബി.പി.ഒ കമ്പനിയിൽ ജോലി ലഭിച്ചു. ഇക്കാര്യം സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാൽ, രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കാണുന്നത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.