ബംഗളൂരു: ദീപാവലി ആഘോഷത്തിനിടെ നഗരത്തില്‍ പടക്കം പൊട്ടി പരിക്കേറ്റത് 28 പേര്‍ക്ക്. ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കാണിത്. നാരായണ നേത്രാലയയില് മാത്രം 22 പേരെ പടക്കം പൊട്ടിയുള്ള പരിക്കിനെത്തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചു. മിന്റോ ആശുപത്രിയില്‍ നാലുപേരെയും രണ്ടുപേരെ ശങ്കര കണ്ണാശുപത്രിയിലും പ്രവേശിച്ചു. ഇതില്‍ 12 പേര്‍ക്ക് ഗുരുതരമായ പരിക്കുകളാണുള്ളത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കൗമാരക്കാരാണ്.
നേരത്തേ ദീപാവലിക്കു മുന്നോടിയായി സംസ്ഥാനത്തെ ആശുപത്രികളില്‍ പൊള്ളലേറ്റുള്ള പരിക്കുകള്‍ ചികിത്സിക്കാന്‍ പ്രത്യേകം സൗകര്യമൊരുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിരവധി പേര് പരിക്കേറ്റ് ചികിത്സ തേടിയ സാഹചര്യത്തിലാണിത്.
അതേസമയം, റോഡുകളില്‍ പടക്കം പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണം വേണമെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പടക്കം പൊട്ടിക്കുന്നത് അറിയാതെ എത്തുന്നവരാണ് പരിക്കേല്‍ക്കുന്നവരില്‍ ഭൂരിഭാഗവും. വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.