ബംഗളൂരു: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളിൽ സർക്കാറിന്റെ പടക്കവിപണിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് മൂന്നു ദിവസമാണ് ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച ആഘോഷങ്ങൾ സമാപിക്കുമെങ്കിലും ആളുകൾ പടക്കങ്ങൾ വാങ്ങുന്നത് പതിവാണ്.
അത്തിബലെയിൽ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പടക്കവിൽപന കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണമാണുള്ളത്. പ്രധാന പടക്കവിൽപന കേന്ദ്രമായ അത്തിബലെയിൽ ഇത്തവണ ചില്ലറ വിൽപന നടത്തുന്ന കടകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല. പടക്ക കടകൾ സ്ഥാപിക്കാൻ 96 അപേക്ഷകൾ ലഭിച്ചെങ്കിലും മതിയായ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകാതിരുന്നത്. നഗരത്തിൽ ബി.ബി.എം.പിയുടെ കീഴിലുള്ള 62 മൈതാനങ്ങളിൽ ഏർപ്പെടുത്തിയ പടക്ക വിൽപനശാലകളിൽ പരിശോധന കർശനമാണ്.
സംസ്ഥാന സർക്കാറിന്റെ നിർദേശമനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമാണ് ഇത്തവണ വിൽപന നടത്തുക. രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.