ദീപാവലി: പ്രത്യേക ബസുകളുമായി കേരള -കർണാടക ആർ.ടി.സികൾ

ബംഗളൂരു: ദീപാവലി അവധിക്കുള്ള തിരക്ക് പരിഗണിച്ച് നാട്ടിലേക്ക് കൂടുതൽ ബസുകൾ ഓടിക്കുമെന്ന് കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും അറിയിച്ചു. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് 20 മുതൽ 23 വരെയും തിരിച്ച് 27 മുതൽ 30 വരെയുമാണ് കേരള ആർ.ടി.സി സർവിസ് നടത്തുക.

ഓണം, ദസറ സീസണുകളിലേതുപോലെ പ്രതിദിനം 18 സ്പെഷൽ ബസുകളാകും ഓടുക. കോഴിക്കോട്, തൃശൂർ, എറണാകുളം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണിത്. കൂടാതെ, മൈസൂരുവിൽനിന്നും കേരളത്തിലേക്ക് സ്പെഷൽ ബസുകൾ ഉണ്ടാകും. പതിവ് ബസുകളിലെ ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് സ്പെഷൽ ബസുകളുടെ ഓൺലൈൻ ബുക്കിങ് ഉടൻ തന്നെ തുടങ്ങും.

കേരളത്തിലേക്കുള്ള പതിവു ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തീർന്നിട്ടുണ്ട്. ദസറ അവധിക്ക് അനുവദിച്ച ബുധനാഴ്ചകളിൽ പകലിൽ സർവിസ് നടത്തുന്ന യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് നവംബർ രണ്ടു വരെ നീട്ടിയിട്ടുണ്ട്. എന്നാൽ, ദസറ തിരക്ക് പരിഗണിച്ചുള്ള സ്പെഷൽ ട്രെയിൻ ഇതുവരെ ദക്ഷിണ-പശ്ചിമ റെയിൽവേ അനുവദിച്ചിട്ടില്ല.

ദീപാവലി തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി കേരളത്തിലേക്ക് ഒക്ടോബർ 21 മുതൽ 24 വരെയാണ് രാത്രിയിൽ പ്രത്യേക സർവിസ് നടത്തുക. മൈസൂരു റോഡ് ബസ്സ്റ്റേഷൻ, ശാന്തിനഗർ ബസ്സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുക.

www.ksrtc.in എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. ഒരുമിച്ച് നാലോ അതിലധികമോ യാത്രക്കാർ ടിക്കറ്റെടുത്താൽ അഞ്ചു ശതമാനം തുക ഇളവ് ലഭിക്കും. ഇരുഭാഗത്തേക്കും ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ പത്തു ശതമാനവും ഇളവു ലഭിക്കും. നിലവിൽ ഒക്ടോബർ 21, 22 തീയതികളിലെ സർവിസുകളാണ് പ്രഖ്യാപിച്ചത്. മറ്റുള്ളവയും ഉടൻ പ്രഖ്യാപിക്കും.

ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ബ​സു​ക​ൾ ഇ​ങ്ങ​നെ

ഒ​ക്​​ടോ​ബ​ർ 21ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​​ലേ​ക്ക്​ ഐ​രാ​വ​ത്​ ബ​സ്​ രാ​ത്രി 9.32നും ​ക​ർ​ണാ​ട​ക ഓ​ർ​ഡി​ന​റി ബ​സ്​ രാ​ത്രി 9.4നും ​സ​ർ​വി​സ്​ ന​ട​ത്തും. ഒ​ക്​​ടോ​ബ​ർ 21ന്​ ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക്​ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ്​ രാ​ത്രി 9.10, 9.14, 9.18 സ​മ​യ​ങ്ങ​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തും. ഒ​ക്​​ടോ​ബ​ർ 21ന്​ ​ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ്​ ബ​സ്​ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ രാ​ത്രി 8.32ന്​ ​സ​ർ​വി​സ്​ ന​ട​ത്തും. അ​ന്നു​ ത​ന്നെ ഐ​രാ​വ​ത്​ ക്ല​ബ്​ ക്ലാ​സ്​ രാ​ത്രി 9.48ന്​ ​കോ​ഴി​ക്കോ​​​ട്ടേ​ക്ക് ​ഓ​ടും. അ​ന്നു​ത​ന്നെ 9.17ന്​ ​ക​ർ​ണാ​ട​ക ഓ​ർ​ഡി​ന​റി ബ​സും കോ​ഴി​ക്കോ​ട്ടേ​ക്ക്​​ ഓ​ടും.

ഒ​ക്​​ടോ​ബ​ർ 21ന്​ ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട്ടേ​ക്ക്​ ഐ​രാ​വ​ത്​ ക്ല​ബ്​​ക്ലാ​സ്​ രാ​ത്രി 9.48നും 10.10​നും​ സ​ർ​വി​സ്​ ന​ട​ത്തും. ഒ​ക്​​ടോ​ബ​ർ 21ന്​ ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ തൃ​ശൂ​രി​ലേ​ക്ക്​ 9.18നും 9.45​നും ഐ​രാ​വ​ത് ക്ല​ബ്​​ക്ലാ​സ്​ സ​ർ​വി​സ്​ ന​ട​ത്തും. ഒ​ക്​​ടോ​ബ​ർ 22ന്​ ​കോ​ട്ട​യ​​ത്തേ​ക്ക്​ ഐ​രാ​വ​ത്​ ക്ല​ബ്​​ക്ലാ​സ്​ 8.32നും ​പാ​ല​ക്കാ​ട്ടേ​ക്ക്​ 9.50നും ​തൃ​ശൂ​രി​ലേ​ക്ക്​ 9.28നും ​സ​ർ​വി​സ്​ ന​ട​ത്തും.

Tags:    
News Summary - Diwali: Kerala-Karnataka RTCs with special buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.