ബംഗളൂരു: സിദ്ധരാമയ്യ സർക്കാറിന്റെ ഭരണം ജനകേന്ദ്രീകൃതമാണെന്നും കുമാരസ്വാമിയുടേത് കുടുംബകേന്ദ്രീകൃതമായിരുന്നെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആദിൽ ഷാ ഗ്രൗണ്ടിൽ 500 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾ അനുഭവിക്കുകയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും പരാതികൾ കേൾക്കാനായി വാതിൽപടിക്കലെത്തുന്നു. ചന്നപട്ടണയുടെ മുൻ എം.എൽ.എ മണ്ഡലവുമായുള്ള ബന്ധമുപേക്ഷിച്ചു. എന്നാൽ, എനിക്ക് മണ്ഡലവുമായുള്ള ബന്ധം ദൈവവും വിശ്വാസിയും തമ്മിലുള്ള ബന്ധം പോലെയാണ്. രാഷ്ട്രീയത്തിൽ ആർക്കും സ്ഥായിയായ സ്ഥാനമില്ല.
സിദ്ധരാമയ്യ സർക്കാറിന്റെ ഭരണം ജനകേന്ദ്രീകൃതമാണ്, കുമാരസ്വാമിയുടേത് കുടുംബകേന്ദ്രീകൃതവും. ഞാൻ ജനങ്ങളെ ഭരിക്കാനല്ല, സേവിക്കാനാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.