ബംഗളൂരു: തന്റെ വളർത്തുനായുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റതിന് പിന്നാലെ കന്നഡ താരം ദർശൻ തൊഗുദീപക്കെതിരെ കേസ്. താരത്തിന്റെ സഹായിയായ വ്യക്തിയുമായി വാക്കുതർക്കമുണ്ടായെന്നും ഇതിന് പിന്നാലെയാണ് വളർത്തുനായ്കൾ തന്നെ ആക്രമിച്ചതെന്നും യുവതി പറഞ്ഞു.ബംഗളൂരുവിലെ ആർ.ആർ നഗറിൽ ഒക്ടോബർ 28നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ദർശൻ തൊഗുദീപിന്റെ വസതിക്ക് സമീപത്ത് നടന്ന ചടങ്ങിൽ യുവതി പങ്കെടുത്തിരുന്നു. താരത്തിന്റെ വസതിക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയതോടെ വാഹനത്തിനടുത്തായി മൂന്ന് നായ്ക്കളെ കണ്ടിരുന്നു.
നായ്കളെ മാറ്റണമെന്നും തനിക്ക് വാഹനമെടുക്കാനാണെന്നും യുവതി പറഞ്ഞതോടെ വാഹനം എന്തിനാണ് ഇവിടെ പാർക്ക് ചെയ്തത് എന്ന് ചോദിച്ച് നടന്റെ പരിചാരകൻ യുവതിയോട് കയർക്കുകയായിരുന്നു. വാക്കേറ്റത്തിന് പിന്നാലെയാണ് നായ്ക്കൾ തന്നെ ആക്രമിച്ചതെന്നും നായ്ക്കളെ തടയാൻ ജീവനക്കാരൻ ഒന്നും ചെയ്തില്ലെന്നും പരാതിക്കാരി ആരോപിച്ചു. നായയുടെ ആക്രമണത്തിൽ യുവതിയുടെ വയറിന് കടിയേറ്റിട്ടുണ്ട്. സംഭവത്തിൽ ദർശനെതിരെയും പരിചാരകനെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 189-ാം വകുപ്പ് പ്രകാരമാണ് രാജരാജേശ്വരി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.