ബംഗളൂരു: കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 235 പോയന്റുമായി ഹരിയാന ഓവറോൾ ചാമ്പ്യന്മാരായി. 150 പോയന്റുമായി മഹാരാഷ്ട്ര രണ്ടും 106 പോയന്റുമായി ഡൽഹി മൂന്നും സ്ഥാനം നേടി. സമാപനദിനമായ ഞായറാഴ്ച നടന്ന വനിതകളുടെ വിവിധ കാറ്റഗറികളിൽ ഏഴു സ്വർണമാണ് ഹരിയാന നേടിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പുരുഷ വിഭാഗം ഫൈനലുകളിൽ 10ൽ എട്ടു സ്വർണവും ഹരിയാന നേടിയിരുന്നു.
ഈവർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഹരിയാനയുടെ രാധിക 68 കിലോ വിഭാഗത്തിൽ സ്വർണമണിഞ്ഞു. സെമിയിൽ കർണാടകയുടെ ലീന ആന്റണിയെയും ഫൈനലിൽ ഡൽഹിയുടെ സൃഷ്ടിയെയും വീഴ്ത്തിയാണ് 23കാരിയുടെ നേട്ടം.
കർണാടക റസ്ലിങ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്ന് താരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.