ബംഗളൂരു: 'നോർക്ക'യുടെ അംഗീകൃത സംഘടനയായ ദൂരവാണി നഗർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നോർക്ക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബംഗളൂരു നോർക്ക വികസന ഓഫിസർ റീസ രഞ്ജിത് നോർക്ക തിരിച്ചറിയൽ / ഇൻഷുറൻസ് കാർഡ്, സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷൻ, വിദേശ റിക്രൂട്ട്മെന്റ്, കാരുണ്യം പദ്ധതി, പ്രവാസി വെൽഫെയർ ബോർഡിന്റെ പദ്ധതികൾ വിശദീകരിച്ചു.
3000 കുടുംബങ്ങൾ അംഗങ്ങളായ സംഘടന 1957 മുതൽ വിദ്യാഭ്യാസ, കലാ, സാംസ്കാരിക, സാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. നോർക്കയുമായി സഹകരിച്ച് ക്ഷേമ പദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടർന്നുവരുകയാണെന്ന് സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ എന്നിവർ അറിയിച്ചു. നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ ജൂബിലി സ്കൂൾ സെക്രട്ടറി കെ. ചന്ദ്രശേഖരകുറുപ്പ്, സമാജം വൈസ് പ്രസിഡന്റ് എം.പി. വിജയൻ, ലോക കേരള സഭാ അംഗം കുഞ്ഞപ്പൻ സി, സമാജം പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ട്രഷറർ എം.കെ. ചന്ദ്രൻ എന്നിവർ ചേർന്ന് നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.