ബംഗളൂരു: ഭർത്താവിന്റെ അവിഹിതബന്ധവും സ്ത്രീധനപീഡനവും കാരണമെന്ന് പറയുന്നു, രാജഗോപാല നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 22കാരി ജീവനൊടുക്കി.
തുമകൂരു ജില്ലയിലെ കുനിഗൽ സ്വദേശിനി കാവ്യയാണ് രാജഗോപാല നഗറിലെ മോഹൻ തിയറ്ററിന് സമീപമുള്ള വീട്ടിൽ തൂങ്ങിമരിച്ചത്.
സ്ത്രീധനപീഡനത്തിന് കാവ്യയുടെ ഭർത്താവ് പ്രവീൺ ഉൾപ്പെടെ നാലുപേർക്കെതിരെ കാവ്യയുടെ മാതാപിതാക്കൾ രാജഗോപാല നഗര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അവിഹിത ബന്ധത്തെ ചൊല്ലി കാവ്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് ബംഗളൂരു നോർത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണർ സെയ്ദുലു അദവത്ത് അറിയിച്ചു.
കാവ്യയും പ്രവീണും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. ഒരു വയസ്സുള്ള മകനുണ്ട്. ബംഗളൂരുവിൽ നടന്ന പ്രൗഢമായ വിവാഹച്ചടങ്ങിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണ് മകളെ പ്രവീണിന് വിവാഹം കഴിപ്പിച്ചുനൽകിയതെന്നാണ് കാവ്യയുടെ മാതാപിതാക്കൾ അവകാശപ്പെടുന്നത്. മകൾക്കും മരുമകനും സമ്മാനമായി നൽകിയത് 500 ഗ്രാം സ്വർണാഭരണങ്ങളാണെന്നാണ് ഇവർ അവകാശപ്പെട്ടത്.
എൻജിനീയറായ പ്രവീൺ ജോലി ചെയ്തിരുന്നില്ല. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നതായും മാതാപിതാക്കൾ പറയുന്നു. പ്രവീണിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ കാവ്യയുടെ മാതാപിതാക്കൾ ഇവരെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.