ബംഗളൂരു: കര്‍ണാടകയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനൊരുങ്ങി ലോജിസ്റ്റിക് സേവനദാതാവായ ഡ്രൈവര്‍ ലോജിസ്റ്റിക്സ്. 525 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യംവെക്കുന്നത്. കൊച്ചി ആസ്ഥാനമായി 2019ൽ മലയാളികൾ ആരംഭിച്ച കമ്പനി നാലു വർഷത്തിനകം 30 ശതമാനം വാർഷിക വളർച്ച കൈവരിച്ചതായി സി.ഇ.ഒ അഖില്‍ ആഷിഖ് പറഞ്ഞു.
അടുത്ത ഘട്ടമെന്ന നിലയിൽ ഏഴു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗേറ്റ് വേ ഹബ്ബായി കര്‍ണാടകയെ മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് വൻനിക്ഷേപം നടത്തുന്നതെന്ന് സി.ഇ.ഒ പറഞ്ഞു. കര്‍ണാടകയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുവര്‍ഷത്തിനകം 150 ജീവനക്കാരെ നിയമിക്കും. വൈകാതെ സൗത്ത് ഈസ്റ്റ് ഏഷ്യ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തായ്ലൻഡിൽ ഡ്രൈവര്‍ ലോജിസ്റ്റിക്സ് പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.