വ​ര​ൾ​ച്ച ദു​രി​താ​ശ്വാ​സം: ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണം -ജെ.​ഡി-​എ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വ​ര​ള്‍ച്ച ദു​രി​താ​ശ്വാ​സ​ത്തി​ന് കേ​ന്ദ്ര സ​ഹാ​യ​മാ​യ 17,181.44 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ജെ.​ഡി.​എ​സ്.

ഇ​തു​സം​ബ​ന്ധി​ച്ച് ഗ​വ​ര്‍ണ​ര്‍ താ​വ​ര്‍ച​ന്ദ് ഗെ​ഹ്‌​ലോ​ട്ടി​ന് ജെ.​ഡി-​എ​സ് നി​വേ​ദ​നം ന​ല്‍കി. ജെ.​ഡി-​എ​സ് നി​യോ​ഗി​ച്ച വ​ര​ള്‍ച്ച പ​ഠ​ന​സം​ഘം ക​ർ​ണാ​ട​ക​യു​ടെ വി​വി​ധ മേ​ഖ​ല​ക​ൾ സ​ന്ദ​ര്‍ശി​ച്ച് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍ട്ടും എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഗ​വ​ര്‍ണ​ര്‍ക്ക് ന​ല്‍കി. ക​ര്‍ഷ​ക​ര്‍ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​നും വ​ര​ള്‍ച്ച ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍മാ​ര്‍ക്കും 10,000 കോ​ടി രൂ​പ ന​ല്‍കാ​നും സം​സ്ഥാ​ന സ​ര്‍ക്കാ​റി​നോ​ട് നി​ര്‍ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​വ​ണ മ​ണ്‍സൂ​ൺ മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ല്‍ 46.09 ല​ക്ഷം ഹെ​ക്ട​റി​ലെ കാ​ര്‍ഷി​ക വി​ള​ക​ളും 2.06 ല​ക്ഷം ഹെ​ക്ട​റി​ലെ ഹോ​ര്‍ട്ടി​ക​ള്‍ച​ര്‍ വി​ള​ക​ളും ന​ശി​ച്ച​താ​യാ​ണ് സ​ര്‍ക്കാ​ര്‍ ക​ണ​ക്ക്. ആ​കെ 35,162.05 കോ​ടി രൂ​പ​യു​ടെ കൃ​ഷി ന​ശി​ച്ചു.

സം​സ്ഥാ​ന​ത്തെ 223 താ​ലൂ​ക്കു​ക​ള്‍ വ​ര​ള്‍ച്ച​ബാ​ധി​ത​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വ​ര​ള്‍ച്ച ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ജെ.​ഡി.​എ​സ് കു​റ്റ​പ്പെ​ടു​ത്തി. ക​ര്‍ഷ​ക ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ന​ഗ​ര​മേ​ഖ​ല​യി​ലും ഗ്രാ​മ​മേ​ഖ​ല​യി​ലും കു​ടി​വെ​ള്ളം പ്ര​ശ്‌​നം രൂ​ക്ഷ​മാ​വു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ ജെ.​ഡി-​എ​സ്, ക​ര്‍ഷ​ക​ര്‍ക്ക് ത​ട​സ്സ​മി​ല്ലാ​തെ​യു​ള്ള വൈ​ദ്യു​തി വി​ത​ര​ണം സ​ര്‍ക്കാ​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Drought relief: Governor must intervene - JDS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.