ബംഗളൂരു: മൈസൂരു ദസറ ആഘോഷത്തിന് രണ്ടുമാസം മാത്രം ശേഷിക്കെ, ദസറ ഘോഷയാത്രക്കുള്ള ആനകളുടെ ചുരുക്കപ്പട്ടിക തയാറാക്കി. വിവിധ ആന ക്യാമ്പുകളിലുള്ള 18 ആനകളുടെ ചുരുക്കപ്പട്ടികയാണ് വനംവകുപ്പ് തയാറാക്കിയത്. വിജയദശമി ദിനത്തിലാണ് ആനകളുടെ ഘോഷയാത്ര ചടങ്ങ്. പട്ടിക തയാറാക്കുന്നതിന് മുന്നോടിയായി ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ ബി.എം. ശരണബസപ്പ ബന്ദിപ്പൂർ ടൈഗർ റിസർവിലെ രാംപുര, ഭീമനഘട്ടെ, മത്തിക്കൊടു ആന ക്യാമ്പുകളും നാഗർഹോളെ ടൈഗർ റിസർവിലെ ദൊഡ്ഡഹരവെ ക്യാമ്പും ദുബാരെ ക്യാമ്പും സന്ദർശിച്ചു. 22 ആനകളെ പരിശോധിച്ചതിൽനിന്നാണ് 18 എണ്ണത്തെ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയിൽ 14 ആനകളെയാണ് ഉൾപ്പെടുത്തുക. ഇവയെ ആഘോഷപൂർവം ക്യാമ്പുകളിൽനിന്ന് മൈസൂർ കൊട്ടാരത്തിലേക്ക് ആനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.