മംഗളൂരു: ഡി.വൈ.എഫ്.ഐ ത്രിദിന കർണാടക സംസ്ഥാന സമ്മേളനം ഞായറാഴ്ച മംഗളൂരുവിൽ ആരംഭിച്ചു. റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തിന്റെ കരുത്തായ യുവതയെ ഭരണകൂടങ്ങൾ മറന്നുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തലയിലെ വെള്ളിരോമങ്ങൾ തനിക്ക് 73 വയസ്സായെന്ന് പറയും.
എന്നാൽ, താനും യുവാവായി ഇവിടെയുണ്ടായിരുന്നു എന്ന് പറയുമ്പോൾ 40 വർഷത്തെ പോരാട്ടം മറന്നുപോകരുത്. വിദ്യാഭ്യാസത്തിനും ഉന്നത സംസ്കാരത്തിനും കേളികേട്ടിരുന്ന മംഗളൂരു ഈയിടെയായി സാമുദായിക വിദ്വേഷം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് മുൻ ദക്ഷിണ കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണർ എ.ബി. ഇബ്രാഹിം പറഞ്ഞു. ഈ അവസ്ഥക്ക് മാറ്റമുണ്ടാകണം. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.