ബംഗളൂരു: മൈസൂരു-ടി. നർസിപുർ പാതയിലെ ചെക്പോസ്റ്റിൽ തെരഞ്ഞെടുപ്പ് കമീഷൻ അധികൃതർ നടത്തിയ വാഹനപരിശോധനയിൽ കണക്കിൽപെടാത്ത 18 ലക്ഷം രൂപ പിടികൂടി. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മത്സരിക്കുന്ന വരുണ മണ്ഡലത്തിലാണ് ഈ സ്ഥലം. പണം ആദായനികുതി വകുപ്പിന് കൈമാറി. പിടികൂടുന്ന പണം 10 ലക്ഷത്തിന് മുകളിലാണെങ്കിൽ ആദായനികുതി വകുപ്പിന് കൈമാറണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശപ്രകാരമാണിത്. ആരുടെ പണമാണെന്നും മണ്ഡലത്തിന്റെ ഏതു ഭാഗത്തേക്കാണ് കൊണ്ടുപോകാൻ ലക്ഷ്യമിട്ടതെന്നും ആദായനികുതി വകുപ്പ് അധികൃതർ അന്വേഷിക്കും.
വരുണയിൽ ഉൾപ്പെടെ മൈസൂരു ജില്ലയിലൊട്ടാകെ 45 ചെക്പോസ്റ്റുകളാണ് തെരഞ്ഞെടുപ്പ് പരിശോധനക്കായി സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ചെക്പോസ്റ്റുകളിലും തെരഞ്ഞെടുപ്പ് കമീഷൻ അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടക്കുന്നുണ്ട്. ഇതിനകം മൈസൂരു ജില്ലയിൽനിന്ന് കണക്കിൽപെടാത്ത 31.80 ലക്ഷം രൂപയും 1.25 കോടി രൂപയുടെ മദ്യവുമാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.