ബംഗളൂരു: ബംഗളൂരു-മൈസൂരു റൂട്ടിൽ കര്‍ണാടക ആര്.ടി.സി വൈദ്യുതി ബസ് സര്‍വിസ് തുടങ്ങി. ദിനേന രാവിലെ 6.45ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബസ് 9.30ന് മൈസൂരുവിലെത്തും. തിരിച്ച് ഉച്ചക്ക് 12ന് മൈസൂരുവില്‍നിന്ന് പുറപ്പെട്ട് 2.45ന് ബംഗളൂരുവിലെത്തും.
ഈ റൂട്ടിൽ വൈദ്യുതി ബസുകള്‍ക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ബംഗളൂരുവിലും മൈസൂരുവിലും ചാർജിങ് സ്റ്റേഷനുകൾ നേരത്തേ ഒരുക്കിയിരുന്നു.
ഒരുതവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 320 കി.മീ. ദൂരം വരെ ബസുകൾക്ക് സഞ്ചരിക്കാനാകും. 43 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന എ.സി സെമി സ്ലീപ്പര്‍ ബസാണ് നിരത്തിലിറക്കിയത്. രണ്ടാം ഘട്ടത്തിൽ ബംഗളൂരുവില്‍നിന്ന് മടിക്കേരി, വിരാജ്പേട്ട്, ദാവൻകരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്കും വൈദ്യുതി ബസുകള്‍ സർവിസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.