ബംഗളൂരു: ബംഗളൂരു- ചെന്നൈ, ബംഗളൂരു- മൈസൂരു- കുടക് ഹൈവേകളിൽ ഫാസ്റ്റ് ചാർജിങ് വൈദ്യുത സ്റ്റേഷനുകളുമായി ഭാരത് പെട്രോളിയം. കർണാടകയിൽ ആദ്യ ഘട്ടത്തിൽ ഈ പാതകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ബി.പി.സി.എൽ എക്സി. ഡയറക്ടർ പി.എസ്. രവി പറഞ്ഞു.
ബംഗളൂരു- ചെന്നൈ പാതയിൽ ഇലക്ട്രോണിക് സിറ്റി, ചന്താപുര, ചിന്നാർ, സെങ്കലികുപ്പം, ഇരിങ്ങട്ടുകോൈട്ട എന്നിവിടങ്ങളിലെയും ബംഗളൂരു- മൈസൂരു- കുടക് ഹൈവേയിൽ ചന്നപട്ടണ, മാണ്ഡ്യ, മൈസൂരു, കുടക് എന്നിവിടങ്ങളിലെയും ഭാരത് പെട്രോളിയം പമ്പുകളിലാണ് 25 കിലോവാട്ടിന്റെ ഇ.വി ഫാസ്റ്റ് ചാർജിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. എന്നാൽ, ഇന്ത്യയിൽ പുറത്തിറക്കുന്ന മിക്ക വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും ഫാസ്റ്റ് ചാർജിങ് സംവിധാനമില്ലാത്തതിനാൽ അവക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവില്ലെന്നും ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള ഇരുചക്ര- മുച്ചക്ര വാഹനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കുറിനുളളിൽ കാറുകൾക്ക് ചാർജിങ് നടത്താവുന്ന രീതിയിലാണ് സംവിധാനം.
ഘട്ടം ഘട്ടമായി ഭാരത് പെട്രോളിയത്തിന്റെ മറ്റു പമ്പുകളിലും ഈ സൗകര്യം ഏർപ്പെടുത്തും. ഹലോ ബി.പി.സി.എൽ ആപ്പ് വഴി ഇതിന്റെ പണമടക്കാം. ഇതിനുപുറമെ സ്മാർട്ട് ഡ്രൈവ് ഇ- വൗച്ചറുകളും ബി.പി.സി.എൽ പുറത്തിറക്കി. ഗിഫ്റ്റ് വൗച്ചറുകളായും ഇവ ഉപയോഗപ്പെടുത്താം. ഈ കാർഡിൽ പണം റീചാർജ് ചെയ്ത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.