ബംഗളൂരു: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുറച്ച് കര്‍ണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന് (കെ.ഇ.ആർ.സി). യൂനിറ്റിന് 1.10 രൂപയാണ് കുറച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഇത്രയും തുക യൂനിറ്റിൽ കുറവ് വരുത്തുന്നത്. എല്ലാ വൈദ്യുതി വിതരണ കമ്പനികൾക്കും (എസ്കോം) പുതിയ മാറ്റം ബാധകമാണ്.
നിരക്ക് മാറ്റം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പ്രതിമാസം 100 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകമാകുന്നതാണ് തീരുമാനം. നിലവിൽ യൂനിറ്റിന് 5.90 രൂപയാണ് വില. 15 വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കുറയുന്നത്.
പ്രതിമാസം 100 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും 200 യൂനിറ്റില്‍ താഴെയുള്ള ഉപഭോഗത്തിന് സൗജന്യ വൈദ്യുതിക്ക് അര്‍ഹതയുള്ളവര്‍ക്കും ഈ കുറവ് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.