ബംഗളൂരു: കൈയേറ്റക്കേസിൽ മന്ത്രി മുനിരത്നയുൾപ്പെടെ എട്ടു പേർക്ക് ഹൈകോടതി നോട്ടീസ്. മല്ലത്തഹള്ളി തടാകക്കരയിൽ 35 അടി ഉയരമുള്ള ശിവപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്ഥലം എം.എൽ.എയായ മന്ത്രിക്കെതിരെ നടപടി. തടാകം കൈയേറിയെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹരജിയിലാണ് ജസ്റ്റിസ് ബി. വീരപ്പയുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചത്.
വിനോദ പ്രവർത്തനങ്ങൾക്കുള്ള സ്ഥലത്താണ് പ്രതിമ നിർമിച്ചതെന്ന് ഗീത മിശ്ര നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. ആർ.ആർ. നഗർ ബി.ജെ.പി യൂനിറ്റ് പ്രസിഡന്റ് എം. ഗോവിന്ദരാജു, ബി.ബി.എം.പി. എൻജിനീയർമാരായ ഗീത, ബസവരാജ്, ശിൽപ, സി. മൃത്യുഞ്ജയസ്വാമി, ബസവരാജ് ആർ. കബഡെ, ബി.ബി.എം.പി. ജോയന്റ് കമീഷണർ, ചീഫ് എൻജിനീയർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.