ബംഗളൂരു: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ നൂറു ശതമാനം വിജയത്തിളക്കവുമായി അൽ മദ്റസത്തുൽ ബദരിയ്യ യശ്വന്ത്പൂർ. മാർച്ച് മൂന്ന്, നാല് തീയതികളിൽ നടന്ന പൊതുപരീക്ഷയിൽ മദ്റസയിലെ അഞ്ച്, ഏഴ്, 10 ക്ലാസുകളിൽനിന്ന് 21 വിദ്യാർഥികൾ പരീക്ഷ എഴുതിയിരുന്നു. ഇതിൽ ഒമ്പത് വിദ്യാർഥികൾ ടോപ് പ്ലസും മൂന്നുപേർ ഡിസ്റ്റിങ്ഷനും എട്ടുപേർ ഫസ്റ്റ് ക്ലാസും നേടി. മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും അധ്യാപകരെയും മാരിബ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.