ബംഗളൂരു: പത്തുവരിയാക്കിയ ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ ടോൾപിരിവ് തുടങ്ങിയതോടെ ഇതിലൂടെ ഓടുന്ന കർണാടക ആർ.ടി.സി ബസുകളുടെ ടിക്കറ്റ് നിരക്കും ഉയർന്നു. യാത്രക്കാരിൽനിന്ന് നിശ്ചിത തുക യൂസർ ഫീസായി വാങ്ങാനാണ് തീരുമാനം. പുതിയ പാതയിൽ ബംഗളൂരു മുതൽ നിദാഘട്ടവരെയുള്ള സെക്ഷനിലാണ് കഴിഞ്ഞ ദിവസം മുതൽ കണിമിണികെ ബൂത്തിൽനിന്ന് ടോൾ പിരിക്കാൻ തുടങ്ങിയത്.
കർണാടക സരിഗെ ബസിൽ 15 രൂപയാണ് ഒരു യാത്രക്കാരനിൽനിന്ന് കൂടുതലായി ഈടാക്കുക. രാജഹംസ ബസ് യാത്രക്കാർ 18 രൂപയും മൾട്ടി ആക്സിൽ ബസുകളിലെ യാത്രക്കാർ 20 രൂപ വീതവും അധികം നൽകേണ്ടിവരും. നിലവിൽ കർണാടക സരിഗെ ബസിൽ ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് 150 രൂപയും രാജഹംസയിൽ 180 രൂപയും വോൾവോ ബസുകളിൽ 310 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പുതിയ നിരക്ക് 165, 198, 330 എന്നിങ്ങനെയായിരിക്കും. സർവിസ് റോഡുകളിൽകൂടി ഓടുന്ന ബസുകളിലെ യാത്രക്കാർക്ക് ഇത് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.