ബംഗളൂരു: ബംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാതയിൽ ഇരുവശങ്ങളിലും സ്ഥാപിച്ച ഇരുമ്പിന്റെ സംരക്ഷണ വേലികൾ പലയിടത്തും കാണാനില്ല. പലയിടത്തും വേലികൾ പൊളിച്ചുമാറ്റിയ നിലയിലാണ്. പ്രദേശവാസികൾ വേലി തകർന്ന ഭാഗങ്ങളിലൂടെ റോഡിന്റെ മറുഭാഗത്തെത്തുന്നതും പതിവായി. വേലികൾ ഉറപ്പിച്ചിട്ടുള്ള ഇരുമ്പുതൂണുകൾ ഉൾപ്പെടെയാണ് മുറിച്ചുമാറ്റി കടത്തുന്നത്. കാൽനടയാത്രക്കാരും കന്നുകാലികളും അതിവേഗ പാതയിലേക്ക് പ്രവേശിക്കാതിരിക്കാൻ വേണ്ടിയാണ് വേലികൾ സ്ഥാപിച്ചത്. വേലി തകർന്നതോടെ കന്നുകാലികൾ അതിവേഗ പാതയിൽ പ്രവേശിക്കുന്നത് അപകട ഭീഷണിയാകുന്നുണ്ട്. രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേശീയപാത അതോറിറ്റി പരാതി നൽകിയിട്ടുണ്ട്. അതിവേഗപാതയുടെ ഉദ്ഘാടനത്തിന് മാസങ്ങൾക്ക് മുമ്പുതന്നെ വൈദ്യുതി പോസ്റ്റുകൾ കളവുപോയിരുന്നു. പാതയിൽ ഇതുവരെ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാത്തതും മോഷ്ടാക്കൾക്ക് തുണയാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.