ബംഗളൂരു: വിദ്യാർഥികളടക്കമുള്ള യാത്രക്കാരിൽ നിന്ന് ട്രാൻസ്ജെൻഡർമാർ പണം തട്ടുന്ന സംഭവങ്ങൾ ഏറുന്നു. ആദ്യമായി നഗരത്തിലെത്തുന്നവരെയടക്കം ഇത്തരക്കാർ കൂട്ടമായി ചെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാകുന്നു. ദൈവങ്ങളുടെ ചിത്രംവെച്ച പാത്രങ്ങളുമായാണ് ഇവർ ആളുകളെ സമീപിക്കാറ്. പണം തന്നാൽ തലയിൽതൊട്ട് അനുഗ്രഹിക്കാമെന്ന് പറയും. എന്നാൽ ഗൗനിക്കാത്തവരെ ഭീഷണിപ്പെടുത്തും.
പലപ്പോഴും ബലംപ്രയോഗിച്ച് പണം തട്ടുന്നതായും പരാതി. കഴിഞ്ഞ ദിവസം വയനാട് സ്വദേശിയും ക്രിസ്തു ജയന്തി കോളജ് വിദ്യാർഥിയുമായ ഉണ്ണിക്കാണ് ദുരനുഭവമുണ്ടായത്. മാനന്തവാടി സ്വദേശിയായ ഉണ്ണി ബസിൽ സാറ്റലൈറ്റിൽ ഇറങ്ങി. തുടർന്ന് ദീപാഞ്ജലി നഗറിൽ നിന്ന് മെട്രോയിൽ കയറി മെജസ്റ്റിക്കിലിറങ്ങി. പുറത്തേക്ക് പോകവേ പത്തോളം ട്രാൻസ്ജെൻഡർമാർ കൂട്ടമായി വന്ന് നിർബന്ധിച്ച് പണം വാങ്ങുകയായിരുന്നു. രാവിലെ 6.45ഓടെയാണ് സംഭവം.
കുടെയുണ്ടായിരുന്ന മറ്റ് ആളുകൾക്കും ഇത്തരത്തിൽ അനുഭവമുണ്ടായതായി ഉണ്ണി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.