ട്രാൻസ്ജെൻഡർമാർ പണം തട്ടുന്നത് വ്യാപകം
text_fieldsബംഗളൂരു: വിദ്യാർഥികളടക്കമുള്ള യാത്രക്കാരിൽ നിന്ന് ട്രാൻസ്ജെൻഡർമാർ പണം തട്ടുന്ന സംഭവങ്ങൾ ഏറുന്നു. ആദ്യമായി നഗരത്തിലെത്തുന്നവരെയടക്കം ഇത്തരക്കാർ കൂട്ടമായി ചെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാകുന്നു. ദൈവങ്ങളുടെ ചിത്രംവെച്ച പാത്രങ്ങളുമായാണ് ഇവർ ആളുകളെ സമീപിക്കാറ്. പണം തന്നാൽ തലയിൽതൊട്ട് അനുഗ്രഹിക്കാമെന്ന് പറയും. എന്നാൽ ഗൗനിക്കാത്തവരെ ഭീഷണിപ്പെടുത്തും.
പലപ്പോഴും ബലംപ്രയോഗിച്ച് പണം തട്ടുന്നതായും പരാതി. കഴിഞ്ഞ ദിവസം വയനാട് സ്വദേശിയും ക്രിസ്തു ജയന്തി കോളജ് വിദ്യാർഥിയുമായ ഉണ്ണിക്കാണ് ദുരനുഭവമുണ്ടായത്. മാനന്തവാടി സ്വദേശിയായ ഉണ്ണി ബസിൽ സാറ്റലൈറ്റിൽ ഇറങ്ങി. തുടർന്ന് ദീപാഞ്ജലി നഗറിൽ നിന്ന് മെട്രോയിൽ കയറി മെജസ്റ്റിക്കിലിറങ്ങി. പുറത്തേക്ക് പോകവേ പത്തോളം ട്രാൻസ്ജെൻഡർമാർ കൂട്ടമായി വന്ന് നിർബന്ധിച്ച് പണം വാങ്ങുകയായിരുന്നു. രാവിലെ 6.45ഓടെയാണ് സംഭവം.
കുടെയുണ്ടായിരുന്ന മറ്റ് ആളുകൾക്കും ഇത്തരത്തിൽ അനുഭവമുണ്ടായതായി ഉണ്ണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.