ബംഗളൂരുവിൽ നിരവധി സ്കൂളുകൾക്ക് വ്യാജ ബോംബ് ഇ മെയിൽ സന്ദേശം

ബംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി ഇ മെയിൽ സന്ദേശം ലഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ

വ്യാജമാണെന്ന് അറിവായി. ബംഗളൂരു സ്കോട്ടീഷ്, ബംഗളൂരു പ്രസ്, ചിത്രകോട്ട, ദീക്ഷ, എഡിഫി, ഗംഗോത്രി ഇന്റർ നാഷണൽ പബ്ലിക്, ഗിരിധാവന, ജെയിൻ ഹെറിറ്റേജ് എന്നീ സ്കൂളുകൾക്കാണ് മെയിലിൽ ഭീഷണി ലഭിച്ചത്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും എവിടെയും ബോംബ് കണ്ടെത്താനായില്ല. ‘ഞാൻ കെട്ടിടത്തിനകത്ത് ബോംബ് വെച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ സ്ഫോടനം സംഭവിക്കും. അതിനകം നിർവീര്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരപരാധികളുടെ രക്തം നിന്റെ കൈയിൽ പുരളും...’ എന്നാണ് സന്ദേശം.

Tags:    
News Summary - Fake bomb email message to several schools in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.