വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍: കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ൾ അ​ന്വേ​ഷി​ക്ക​ണം -ബി.​ജെ.​പി

ബം​ഗ​ളൂ​രു: ആ​ര്‍.​ടി. ന​ഗ​റി​ലെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് വ്യാ​ജ വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍ഡു​ക​ളും ആ​ധാ​ര്‍ കാ​ര്‍ഡു​ക​ളും പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ സി.​ബി.​ഐ ഉ​ള്‍പ്പെ​ടെ​യു​ള്ള ദേ​ശീ​യ ഏ​ജ​ന്‍സി​ക​ള്‍ക്ക് അ​ന്വേ​ഷ​ണം കൈ​മാ​റ​ണ​മെ​ന്ന് ബി.​ജെ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

എം.​എ​സ്.​എ​ല്‍ സൊ​ല്യൂ​ഷ​ന്‍സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഇ​വ ക​ണ്ടെ​ടു​ത്ത കേ​സി​ൽ ബം​ഗ​ളൂ​രു സെ​ന്‍ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ​സ്വാ​ധീ​ന​മു​ള്ള​തി​നാ​ല്‍ ശ​രി​യാ​യ ദി​ശ​യി​ല്‍ മു​ന്നോ​ട്ടു​പോ​കി​ല്ല.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ​വ​ര്‍ക്കും ഈ ​സ്ഥാ​പ​നം വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ നി​ര്‍മി​ച്ചു​ന​ല്‍കി​യ​താ​യും രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്നും മു​ന്‍ മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തേ സ്ഥാ​പ​ന​ത്തി​ന്റെ ന​ട​ത്തി​പ്പു​കാ​ര​നാ​യ മൗ​നേ​ഷ്‌​കു​മാ​റി​നെ​യും ര​ണ്ടു ജീ​വ​ന​ക്കാ​രെ​യും സെ​ന്‍ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ന്ത്രി ബൈ​ര​തി സു​രേ​ഷി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യാ​ണ് മൗ​നേ​ഷ് കു​മാ​റെ​ന്നാ​ണ് ബി.​ജെ.​പി​യു​ടെ ആ​രോ​പ​ണം.

Tags:    
News Summary - Fake identity cards: Central agencies should probe - BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.